Wednesday 30 November 2016

ജോര്‍ജ് പോള്‍ അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക്


പ്രമുഖ അല്‍മായ നേതാവും വ്യവസായ പ്രമുഖനുമായ ജോര്‍ജ് പോള്‍ അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു. കുറുപ്പുംപടി ഇടവകാംഗമാണ്. ഇപ്പോള്‍ എറണാകുളം സെന്‍റ് മേരീസ് ഇടവകയില്‍ കുടി നടക്കുന്നു.
GEORGE PAUL
Managing Director Synthite Group of Companies
George Paul is the Managing Director of Synthite Industries Ltd, the world‟s largest oleoresin company and Director of its subsidiary companies Herbal Isolates (P) Ltd, Symega Flavours India (P) Ltd, Intergrow Foods & Beverages Pvt. Ltd and Synthite Exports Ltd. Synthite has won four National awards from the Hon‟ble President of India for outstanding export performance. The CSR arm of Synthite, CVJ Foundation is proactively contributing to the welfare of the people locally and among the farming community nationally. A graduate in Natural Science from Kerala University, he has been spearheading the Synthite group right from its inception in 1972. His various stints in trade bodies like the International Federation of Essential Oils and Aroma Trades, London, (Active Director), Association of British Scholars (Patron, Kochi Chapter), All India Spices Exporters‟ Forum (Former Chairman), Indian Council of Agricultural Research Ltd, American Management Association(Member), CII- Kerala State Council and Indo American Chamber of Commerce (Former President- South India Council) has resulted in him being an advocate of change for the Indian oleoresin industry at large. He is also a Syndicate member of Cochin University of Science and Technology (CUSAT) as an expert from the field of Industry & Commerce. On a personal level, George is very passionate about improving the quality of education in the country and is the chairman of St. Mary‟s Educational Society in Delhi, Treasurer of Vidyodaya School, Kochi, Director of Global Academy for Education and Training, Kochi and Malankara Orthodox Syrian Church Medical College, Kolenchery. He is serving on the advisory board of Berchmans Institute of Management Studies, Changanachery, as a member of the Governing Board, for Indira Institute of Business Management, Mumbai and also as a member of Academic Council, St. Teresa‟s College, an autonomous educational institution in Kochi. He is currently serving as the vice chairman of the Industrial Advisory Board at Kerala University of Fisheries and Ocean Studies. 

Tuesday 22 November 2016

Let's have a change!


Mr. George Paul who was born at Kuruppampady near Perumbavoor from an ancient orthodox family now residing at Ernakulam. Mr. Paul is serving as the Vice President of our Kolenchery Medical College which was established in 1970. He was a former member of the managing committee of MOSC and ex-trustee of St. Mary's Orthodox Cathedral Ernakulam. He is the Vice Chairman of Synthite group of industries. He is a well known TV debater and known for his  firm views on Swasraya.  He is also the Syndicate member of Cochin University (CUSAT).

Mr. GEORGE PAUL
Managing Director Synthite Group of Companies
  
George Paul is the Managing Director of Synthite Industries Ltd, the world‟s largest oleoresin company and Director of its subsidiary companies Herbal Isolates (P) Ltd, Symega Flavours India (P) Ltd, Intergrow Foods & Beverages Pvt. Ltd and Synthite Exports Ltd. Synthite has won four National awards from the Hon‟ble President of India for outstanding export performance. The CSR arm of Synthite, CVJ Foundation is proactively contributing to the welfare of the people locally and among the farming community nationally. A graduate in Natural Science from Kerala University, he has been spearheading the Synthite group right from its inception in 1972. His various stints in trade bodies like the International Federation of Essential Oils and Aroma Trades, London, (Active Director), Association of British Scholars (Patron, Kochi Chapter), All India Spices Exporters‟ Forum (Former Chairman), Indian Council of Agricultural Research Ltd, American Management Association(Member), CII- Kerala State Council and Indo American Chamber of Commerce (Former President- South India Council) has resulted in him being an advocate of change for the Indian oleoresin industry at large. He is also a Syndicate member of Cochin University of Science and Technology (CUSAT) as an expert from the field of Industry & Commerce. On a personal level, George is very passionate about improving the quality of education in the country and is the chairman of St. Mary‟s Educational Society in Delhi, Treasurer of Vidyodaya School, Kochi, Director of Global Academy for Education and Training, Kochi and Malankara Orthodox Syrian Church Medical College, Kolenchery. He is serving on the advisory board of Berchmans Institute of Management Studies, Changanachery, as a member of the Governing Board, for Indira Institute of Business Management, Mumbai and also as a member of Academic Council, St. Teresa‟s College, an autonomous educational institution in Kochi. He is currently serving as the vice chairman of the Industrial Advisory Board at Kerala University of Fisheries and Ocean Studies. 

Thursday 17 November 2016

രണ്ട് ടേം പൂര്‍ത്തിയാക്കിയ സഭാസ്ഥാനികള്‍ മാറണം / ടൈറ്റസ് വര്‍ക്കി


ഗുജറാത്തിലെ ആനന്ദ് പട്ടണത്തില്‍ പടുത്തുയര്‍ത്തപ്പെട്ട അമൂല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മാനേജ്മെന്‍റ് വിദഗ്ദ്ധനുമായ ഡോക്ടര്‍ വറുഗീസ് കുര്യനോട് ഒരു പത്രപ്രതിനിധി ഒരിക്കല്‍ ചോദിച്ചു, "അമൂലിന്‍റെ അത്ഭുതകരമായ വളര്‍ച്ചയുടെ രഹസ്യമെന്താണ്?" ഡോ. കുര്യന്‍റെ മറുപടി പെട്ടെന്നായിരുന്നു. "അനേകം മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ ഈ പ്രസ്ഥാനത്തിലേക്ക് കുത്തിവെച്ചു. മാറ്റങ്ങളാണ് വളര്‍ച്ചയുണ്ടാക്കിയത്. മാറ്റങ്ങള്‍ ഉള്ളിടത്തേ വളര്‍ച്ചയുണ്ടാകൂ."
ചാവുകടല്‍ നിര്‍ജീവമാണ്. ഉപ്പിന്‍റെ സാന്ദ്രത വളരെ കൂടിയിരിക്കുന്നതിനാല്‍ ജീവജാലങ്ങള്‍ നിലനില്‍ക്കില്ല. ഈ നിര്‍ജീവാവസ്ഥയെ ഒരു വേദശാസ്ത്രജ്ഞന്‍ ഇപ്രകാരമാണ് വിവരിച്ചത്. അരീയോണ്‍, കിദ്രോണ്‍, യോര്‍ദ്ദാന്‍ നദികള്‍ ചാവുകടലിലേക്ക് വെള്ളമെത്തിക്കുന്നുണ്ട്. എന്നാല്‍ ചാവുകടലില്‍ നിന്ന് പുറത്തേക്ക് വെള്ളമൊഴുകുന്നില്ല. ഘീേ ീള കിഹലേെ, യൗേ ിീ ീൗഹേലേ. കെട്ടിക്കിടന്നാല്‍ ദുര്‍ഗന്ധപൂരിതമാകും. അശുദ്ധമായാല്‍ ജീവന്‍റെ തുടിപ്പു ഇല്ലാതാകും. അനര്‍ഗളമായ പ്രവാഹം നിര്‍ജീവാവസ്ഥയ്ക്ക് പരിഹാരമാകും. ഒഴുകിയെത്തുന്ന മാറ്റങ്ങള്‍ പുതുമയുണ്ടാക്കും. അത് വളര്‍ച്ച ഉണ്ടാക്കും. മാറ്റങ്ങളെ സ്വാഗതം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാതിരുന്ന അനേകം പ്രസ്ഥാനങ്ങളും സംരംഭങ്ങളും ക്ഷയിച്ചു പട്ടുപോയിട്ടുണ്ട്. ആനുകാലിക മാറ്റങ്ങള്‍ കൊണ്ടുവന്ന്, വളര്‍ച്ച നേടിയെടുത്ത അനേകം സംരംഭങ്ങളും പ്രസ്ഥാനങ്ങളും വളര്‍ന്ന് വിജയക്കൊടി പാറിച്ച് നമുക്കു ചുറ്റും നിലനില്‍ക്കുന്നു.
നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ സഭാവിഭാഗങ്ങളുടെ കഴിഞ്ഞ 15 വര്‍ഷങ്ങളിലെ വളര്‍ച്ചയും നേട്ടങ്ങളും ശ്രദ്ധിക്കാതിരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക. അവരുടെ പല സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നേടിയെടുത്ത വളര്‍ച്ചയും അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്ന സ്വീകരണവും അതിലൂടെ ലഭിക്കുന്ന ചാരിതാര്‍ത്ഥ്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
മലങ്കരസഭയില്‍ ഒരുകാലത്ത് നിലനിന്നിരുന്ന മാറാകൈസ്ഥാനങ്ങള്‍ അവസാനിപ്പിച്ച് സമയപരിധി നിശ്ചയിച്ച് തീരുമാനങ്ങള്‍ എടുത്ത നമ്മുടെ പൂര്‍വ്വികര്‍, ഈ നിര്‍ജീവാവസ്ഥയും ജീര്‍ണ്ണതയും സഭയെ തീണ്ടരുത് എന്നാഗ്രഹിച്ചിരുന്നു. സഭയിലെ വൈദികട്രസ്റ്റി സ്ഥാനം സമയപരിധിയില്‍ പൂര്‍ത്തീകരിച്ച്, സ്വയം ഒഴിഞ്ഞുകൊടുത്ത മണലില്‍ യാക്കോബ് കത്തനാരെ സഭയ്ക്ക് മറക്കാനാകില്ല.
സഭയുടെ ട്രസ്റ്റിസ്ഥാനങ്ങള്‍ (വൈദിക-അത്മായ) അഞ്ചു വര്‍ഷങ്ങളിലേക്കാണ് നിജപ്പെടുത്തിയിരിക്കുന്നത്. കാലയളവ് പൂര്‍ത്തീകരിക്കുമ്പോള്‍ കൂടുന്ന അസോസിയേഷന്‍ യോഗത്തിലാണ് പുതിയ ട്രസ്റ്റിമാരെ തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് എത്ര പ്രാവശ്യം തെരഞ്ഞെടുക്കപ്പെടാം എന്നുള്ളതിന് ഭരണഘടനാ നിയമങ്ങള്‍ ഇല്ലെങ്കിലും, മൂന്നാം പ്രാവശ്യവും കൈവശമുള്ള ബന്ധങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ച് സ്ഥാനത്തേക്ക് വീണ്ടും കടന്നുവരാന്‍ ശ്രമിക്കുന്നത് സഭയുടെ വളര്‍ച്ചയെ തടയുമെന്ന് മാത്രമല്ല, അത് സഭാന്തരീക്ഷത്തെ മലിനമാക്കുകയും ജീവന്‍റെ തുടിപ്പില്ലാതാക്കുകയും ചെയ്യും. പുതുരക്തത്തിന്‍റെ കടന്നുവരവിനെ ഇത് തടസ്സപ്പെടുത്തുകയും ചെയ്യും.
ഈ സ്ഥാനങ്ങളുടെ രുചിയും ആകര്‍ഷകത്വവും ബഹുമതിയും ആസ്വദിച്ചത് മതിയെന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവം സ്ഥാനികള്‍ കാട്ടേണ്ടിയിരിക്കുന്നു. പ. സുന്നഹദോസ് വിവിധ സ്ഥാനങ്ങളിലേക്കും പ്രസ്ഥാനങ്ങളിലേക്കും മെത്രാപ്പോലീത്തന്മാരെ നിയോഗിക്കുന്നതിനുപോലും സമയപരിധി നിശ്ചയിക്കുകയും, തുടരെ ഒരേ സ്ഥാനത്തേക്ക് കടന്നുവരാതിരിക്കാന്‍ നിയമങ്ങള്‍ എഴുതിയുണ്ടാക്കുകയും ചെയ്തിട്ടുള്ളതായി അറിയുന്നു. എന്നാല്‍ സഭയിലെ വൈദിക-അത്മായ ട്രസ്റ്റി സ്ഥാനങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാതാകുന്നത് നിരുത്തരവാദപരവും ലജ്ജാകരവും ആകുന്നു. ഇത് വീണ്ടും തുടരാന്‍, സഭാനേതൃത്വം പച്ചക്കൊടി കാട്ടുന്നത് നീതിക്കു നിരക്കുന്നതല്ല.
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തുന്നതല്ലേ ഉത്തമം. ഈ തത്വം അവഗണിച്ച് രാഷ്ട്രീയ മതമണ്ഡലങ്ങളില്‍ തുടരെ മത്സരത്തിനിറങ്ങിയവര്‍ക്കുണ്ടായ പരാജയങ്ങളുടെ അനേക ഉദാഹരണങ്ങള്‍ നമുക്കുചുറ്റും കാണുന്നുണ്ടല്ലോ.
മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക്, 2017 മാര്‍ച്ച് മാസത്തില്‍, കോട്ടയത്തു കൂടുന്ന അസോസിയേഷന്‍ യോഗത്തില്‍ ദൈവഭയവും, സഭാസ്നേഹവും, സേവനപാരമ്പര്യവും ഭരണപരിചയവുമുള്ള പുതുരക്തം ട്രസ്റ്റിസ്ഥാനങ്ങളിലേക്ക് കടന്നുവരാനും തെരഞ്ഞെടുക്കപ്പെടുവാനും സഭാമക്കള്‍ ഉണര്‍ന്ന് പ്രാര്‍ത്ഥിക്കണം, പരിശ്രമിക്കണം.
സേവനസന്നദ്ധരും, പാര്‍ലമെന്‍ററി മര്യാദകള്‍ പാലിക്കാന്‍ സന്നദ്ധതയുള്ളവരും, വെറും സ്ഥാനമോഹികള്‍ അല്ലാത്തവരുമായ സഭാമക്കള്‍ സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുവാന്‍ വിവിധ ഭദ്രാസന തലവന്മാരും പള്ളിപ്രതിപുരുഷന്മാരും പ്രാര്‍ത്ഥനാപൂര്‍വ്വം പരിശ്രമിക്കണം.
അതേപോലെ സഭയുടെ എക്സിക്യൂട്ടീവ് സമിതിയായ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് നല്ല പഠിപ്പും പാരമ്പര്യവും ഉത്തരവാദിത്വബോധവും പ്രവര്‍ത്തനസന്നദ്ധതയും ഉള്ളവരെ പ. കാതോലിക്കാ ബാവാ തിരുമേനി, സഹമെത്രാപ്പോലീത്തന്മാരുടെ ആലോചനയോടെ നോമിനേറ്റ് ചെയ്യുമെന്ന് സഭാമക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
അങ്ങനെ സഭയില്‍ ഒരു പുതുജീവന്‍റെയും പുത്തന്‍ ഉണര്‍വിന്‍റെയും തുടിപ്പ് ദൃശ്യമാകട്ടെ. യുവത്വം നഷ്ടപ്പെടാത്ത പ. ബാവാ തിരുമേനിയുടെ നേതൃത്വത്തില്‍ സഭയിലെ മെത്രാപ്പോലീത്തന്മാരുടെയും, വൈദിക-അത്മായ നേതാക്കളുടെയും സഹകരണത്തില്‍ സഭയില്‍ വളര്‍ച്ചയുടെ വേഗതയും ചടുലതയും ദൃശ്യമാകട്ടെ. കഴിഞ്ഞ കാലങ്ങളിലേക്കാള്‍ വേഗത്തില്‍ സഭയുടെ വികസനവും ദൗത്യനിര്‍വഹണവും സാധ്യമാകട്ടെ. മാറ്റങ്ങളിലൂടെ സഭയുടെ വളര്‍ച്ച യാഥാര്‍ത്ഥ്യമാകട്ടെ.

Tuesday 15 November 2016

കൂട്ടുട്രസ്റ്റിമാരും കാലാവധിയും / ചാക്കോ തോമസ്, മൈലപ്ര

2006-ലെ സഭാഭരണഘടന ഭേദഗതി വരെ വൈദിക-അത്മായ ട്രസ്റ്റിമാര്‍ക്ക് കാലാവധി നിശ്ചയിച്ചിരുന്നില്ല. കാലാവധി നിശ്ചയിക്കാതിരുന്നതിനാല്‍, പലരും ഈ സ്ഥാനങ്ങള്‍ ആയുഷ്കാലം കൈവശം വച്ചിരിക്കുകയായിരുന്നു. ഈ സ്ഥാനങ്ങളില്‍ വരുന്നവര്‍ സഭയിലെയും സമൂഹത്തിലെയും മാന്യന്മാര്‍ ആയിരുന്നതിനാല്‍ ആരും ഈ വിഷയം കാര്യമാക്കിയിരുന്നില്ല.
കാലപരിധി വച്ചില്ലെങ്കില്‍ പോലും സ്ഥാനങ്ങള്‍ കൈവിടാതെയിരിക്കുന്ന ഈ തെറ്റായ പ്രവണതയ്ക്ക് മാറ്റം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തിലാണ് മണലില്‍ യാക്കോബ് കത്തനാര്‍ ഏഴു വര്‍ഷം മാത്രം (1958-1965) വഹിച്ച ഈ സ്ഥാനം ഉപേക്ഷിച്ചത്. പിന്നാലെ വന്ന തെങ്ങുംതോട്ടത്തിലച്ചനും സാമാന്യമര്യാദ അനുസരിച്ച് രാജി വയ്ക്കുകയുണ്ടായി.
2006-ലെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിനു മുന്‍കൈയെടുത്തയാളാണ് ഫാ. ഡോ. ഒ. തോമസ്. ഈ ഭേദഗതിയുടെ ഏറ്റവും വലിയ ഇരയായിത്തീര്‍ന്നതും അദ്ദേഹം തന്നെയാണ്. കഷ്ടിച്ച് രണ്ടര വര്‍ഷം (2004-2007) മാത്രമാണ് അദ്ദേഹത്തിന് വൈദിക ട്രസ്റ്റിയാകാന്‍ അവസരം ലഭിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വന്ന അദ്ദേഹത്തിന് ന്യായമായും ഒരു പൂര്‍ണ കാലാവധി കൂടി കൊടുക്കാവുന്നതായിരുന്നു. അതിന് അനുവദിക്കാതിരുന്ന വ്യക്തിയെ ഇന്ന് മൂന്നാം ടേമിനായി കളത്തിലിറക്കുന്നു.
2006-ലെ ഭരണഘടനാ ഭേദഗതിയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇപ്പോഴത്തെ അത്മായട്രസ്റ്റി. 1980-ല്‍ തെരഞ്ഞെടുക്കപ്പെട്ട സമയത്ത് കാലാവധി നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ പി. സി. ഏബ്രഹാമിന് തല്‍സ്ഥാനത്ത് മരണംവരെ തുടരാമായിരുന്നു. ഭരണഘടനാ ഭേദഗതി തനിക്കു ബാധകമല്ലെന്നു വാദിച്ച് പി. സി. ഏബ്രഹാം സ്ഥാനത്ത് കടിച്ചുതൂങ്ങാതിരുന്നതുകൊണ്ടാണ് എം. ജി. ജോര്‍ജ്ജിന് ഈ സ്ഥാനത്തു വരാന്‍ കഴിഞ്ഞത്. പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഉള്‍പ്പെടെ സുന്നഹദോസ് നിശ്ചയിക്കുന്ന എല്ലാ സ്ഥാനികള്‍ക്കും പരമാവധി രണ്ടു ടേം (10 വര്‍ഷം) മാത്രമാണ് കാലാവധി.
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു മെത്രാന്‍ ഒരു ഭദ്രാസനത്തില്‍ ഇരുന്നാല്‍ അഴിമതി, സ്വജനപക്ഷപാതം, വികസന മുരടിപ്പ്, ജീര്‍ണ്ണത എന്നിവ ഉണ്ടാവുമെന്ന് വാദിച്ച് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മെത്രാന്മാര്‍ക്ക് ട്രാന്‍സ്ഫര്‍ വേണമെന്നു മുദ്രാവാക്യം വിളിച്ചവരും അതിന് നേതൃത്വം നല്‍കിയവരും മൂന്നാം ടേമിന്‍റെ വക്താക്കളായി മാറിയത് വിരോധാഭാസം തന്നെ.
മൂന്നാം ടേമിനായി ശ്രമിക്കുന്ന സഭയുടെ മൂവര്‍ സംഘം മൂന്നാം ടേം പൂര്‍ത്തിയാക്കുമ്പോള്‍ 15 വര്‍ഷം കഴിഞ്ഞിരിക്കും. അതായത് ജീവപര്യന്ത കാലാവധി. ആ നിലയ്ക്ക് 2006-ലെ ഭരണഘടനാ ഭേദഗതിക്ക് എന്തു പ്രസക്തി?
ഏതായാലും യാക്കോബായക്കാരെ അനുകരിച്ച് അത്മായ ട്രസ്റ്റി – അസോസിയേഷന്‍ സെക്രട്ടറിമാര്‍ കസേര വച്ചുമാറി ഭരണത്തില്‍ കടിച്ചുതൂങ്ങുകയില്ലെന്ന് പ്രതീക്ഷിക്കുന്നു. മരണംകൊണ്ട് മാത്രമേ തങ്ങളെ ഈ സ്ഥാനത്തുനിന്ന് വിടര്‍ത്താന്‍ സാധിക്കുകയുള്ളു എന്ന വെല്ലുവിളിയുയര്‍ത്തുന്ന നേതാക്കന്മാര്‍ സഭയ്ക്കു ഭൂഷണമല്ല.
പുണ്യവാനായ മണലിലച്ചന്‍റെ ആത്മാവ് എല്ലാവരോടും ക്ഷമിക്കട്ടെ!!!

Monday 14 November 2016

മലങ്കര നവോത്ഥാനം, നവംബര്‍ 2016

മണലിലച്ചന്‍: മാറാസ്ഥാനികള്‍ക്കൊരു വെല്ലുവിളി


രാജിവയ്ക്കാതെ മരണം വരെ ഫാ. ജേക്കബ് മണലില്‍ വൈദികട്രസ്റ്റിയായി തുടര്‍ന്നിരുന്നുവെങ്കില്‍ തെങ്ങുംതോട്ടത്തില്‍ ടി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ (1965 - 1982), കോനാട്ട് ഏബ്രഹാം മല്‍പാന്‍ (1982 - 1987), നൂറനാല്‍ മത്തായി കത്തനാര്‍ (1987 - 2002) എന്നിവരില്‍ ആദ്യത്തെ രണ്ടു പേര്‍ക്കെങ്കിലും വൈദികട്രസ്റ്റിയാകാന്‍ അവസരം ലഭിക്കുമായിരുന്നില്ല. 

മലങ്കരസഭയിലെ മാറാകൈസ്ഥാനികള്‍ക്കൊരു വെല്ലുവിളിയാണ് ഫാ. ജേക്കബ് മണലില്‍ (1901 ഒക്ടോബര്‍ 1 - 1993 ജനുവരി 17). ഏഴു വര്‍ഷം മാത്രം (1958 ഡിസംബര്‍ 26 - 1965 ഡിസംബര്‍ 28) വൈദികട്രസ്റ്റിയായിരുന്ന അദ്ദേഹം സ്ഥാനം രാജിവയ്ക്കുകയാണുണ്ടായത്. രാജിവയ്ക്കാതെ മരണം വരെ അദ്ദേഹം വൈദികട്രസ്റ്റിയായി തുടര്‍ന്നിരുന്നുവെങ്കില്‍ തെങ്ങുംതോട്ടത്തില്‍ ടി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ (1965 - 1982), കോനാട്ട് ഏബ്രഹാം മല്‍പാന്‍ (1982 - 1987), നൂറനാല്‍ മത്തായി കത്തനാര്‍ (1987 - 2002) എന്നിവരില്‍ ആദ്യത്തെ രണ്ടു പേര്‍ക്കെങ്കിലും വൈദികട്രസ്റ്റിയാകാന്‍ അവസരം ലഭിക്കുമായിരുന്നില്ല.
ബഹു. മണലില്‍ യാക്കോബ് കത്തനാര്‍ വൈദികട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യവും രാജിവയ്ക്കാനുണ്ടായ കാരണവും തന്‍റെ ഒരു യുവ സുഹൃത്തിന് 08-07-1989-ല്‍ അദ്ദേഹം അയച്ച കത്തില്‍ നിന്ന്:
"ഞാന്‍ വൈദികട്രസ്റ്റി സ്ഥാനമോ വേറെ ഏതെങ്കിലും പ്രത്യേക സ്ഥാനമോ സഭയില്‍ ആഗ്രഹിച്ചിരുന്നില്ല. ആഗ്രഹവും മോഹവും ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഏറ്റവും പ്രായം കൂടിയ മേല്പട്ടക്കാരനായി കഴിയാമായിരുന്നു. ആ സ്ഥാനത്തേക്കും എന്നെ സഭയിലെ പഴയ മാന്യന്മാര്‍ നിര്‍ബന്ധിച്ചതാണ്. 1958-ല്‍, 30 കൊല്ലത്തിലധികം സേവനം ചെയ്തതിന്‍റെയോ മറ്റോ ഓര്‍മ്മ കൊണ്ട് ഗീവറുഗീസ് കക കാതോലിക്കാ ബാവാ എന്നോട് വൈദിക ട്രസ്റ്റി സ്ഥാനം സ്വീകരിക്കണമെന്ന് കല്പിച്ചു. സ്ഥാനമൊന്നും വേണ്ടെന്ന് അറിയിച്ചപ്പോള്‍ ശാസനയായി കല്പിച്ചപ്പോള്‍ 'ഏല്ക്കാം, 5 കൊല്ലം കഴിയുമ്പോള്‍ ഞാന്‍ മാറും' എന്നറിയിച്ചപ്പോള്‍ 'അത് അന്നല്ലയോ' എന്നു കല്പിച്ചു, സ്വീകരിച്ചു. യോജിച്ച സഭയുടെ ആദ്യ അസോസ്യേഷനുമായിരുന്നു; തെരഞ്ഞെടുത്തു. 64-ല്‍ ബാവാ കാലം ചെയ്തു. പിന്നീടു കൂടിയ 65 ഡിസംബര്‍ അസോസ്യേഷനില്‍ രാജിവച്ചു. എന്നെക്കാള്‍ വളരെ യോഗ്യന്മാരായ പട്ടക്കാര്‍ 58-ലും ഉണ്ടായിരുന്നു. എനിക്ക് ഒട്ടും ആഗ്രഹവുമില്ല. രാജിവച്ചതും മറ്റുള്ളവര്‍ക്ക് ഒരു മാതൃകയും, രവമിരല-ം ഉണ്ടാകട്ടെ എന്നു കരുതിയാണ്. പിന്നീട് ഇപ്പോള്‍ മൂന്നാമത്തെ വൈദികട്രസ്റ്റിയാണ്. എത്രയോ പേര്‍ ആഗ്രഹിക്കുന്നു. അവരുടെ ആഗ്രഹം നടക്കട്ടെ. ഞാന്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഒരു രോഗിയാണെന്നു തോന്നുന്നു. 88-ാം വയസില്‍ ആണു.... ഒലമൃേ മമേേരസ ഉണ്ടായി. 3 ആഴ്ച ഒീുശെമേഹല്‍ കിടന്നു. ഇപ്പോള്‍ കുഴപ്പമില്ല. മരുന്നിലും മറ്റും കഴിയുന്നു."
ഫാ. ജേക്കബ് മണലില്‍ അനാരോഗ്യം മൂലം വൈദികട്രസ്റ്റി സ്ഥാനം 1965-ല്‍ രാജി വച്ചതായി മലങ്കര ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് എന്ന ദ്വൈവാരികയില്‍ (1989 ഡിസംബര്‍ 28) വന്നിരുന്നു. പിശകു ചൂണ്ടിക്കാട്ടി 05-01-1990 ല്‍ ബഹു. മണലിലച്ചന്‍ അയച്ച കത്തില്‍ നിന്ന്:
"ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്തതും അന്നത്തെ അസോസിയേഷന്‍ പോലും ഓര്‍ക്കാത്തതുമാണു എന്‍റെ ആരോഗ്യം. ഡല്‍ഹിക്കാരന്‍ (സഭാചരിത്രകാരനായ ഡേവിഡ് ദാനിയേല്‍ - എഡിറ്റര്‍) ഊഹിച്ചു എഴുതിയതാകും. വൈദികട്രസ്റ്റിസ്ഥാനത്തു നിന്നും ഞാന്‍ രാജിവച്ചിരിക്കുന്നു എന്നു മാത്രമാണു എഴുതിയിരുന്നത്. അസോസിയേഷന്‍ നോട്ടീസില്‍ വൈദികട്രസ്റ്റിയെ തിരഞ്ഞെടുക്കുന്ന കാര്യം ചേര്‍ത്തിരുന്നില്ല. നോട്ടീസ് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും എഴുതി. എന്‍റെ രാജി സ്വീകരിച്ചു പകരം ആളെ തെരഞ്ഞെടുക്കുവാന്‍ ഉദ്ദേശമില്ലെങ്കില്‍ മേലില്‍ വൈദികട്രസ്റ്റി ഉണ്ടായിരിക്കയില്ലെന്ന് വീണ്ടും അറിയിച്ച ശേഷം ... "വൈദികട്രസ്റ്റി" രാജിവച്ചിരിക്കുന്നതിനാല്‍ ആ സ്ഥാനത്തേക്കു ഒരു വൈദികനെ തിരഞ്ഞെടുക്കണമെന്ന് ഒരു പ്രത്യേക നോട്ടീസു കൂടി അയച്ചാണു 1965-ല്‍ അസോസിയേഷന്‍ നടന്നത്. അസോസിയേഷന്‍ കൂടിയപ്പോള്‍ പലരും രാജിവക്കുവാന്‍ കാരണം അറിയണമെന്നു ആവശ്യപ്പെട്ടു. അപ്പോള്‍ കാരണം പറയുവാന്‍ വിളിച്ചു. ട്രസ്റ്റി സ്ഥാനം രാജിവയ്ക്കുന്നതിനു കാരണമൊന്നുമില്ല. കാലാവധി വയ്ക്കുന്നതു ആവശ്യമാണ്. ഗീവറുഗീസ് കക ബാവാ കല്പിച്ചതുകൊണ്ടു സമ്മതിച്ചതാണ്. 5 കൊല്ലമാണു ഞാന്‍ സമ്മതിച്ചത്. അസോസിയേഷന്‍ നടന്നില്ല. ബാവാ 64-ല്‍ കാലം ചെയ്തു. 63 മുതല്‍ അസുഖമായിരുന്നു ബാവായ്ക്ക്. അതുകൊണ്ട് നിര്‍ബന്ധിച്ചില്ല. പിന്നീട് ആദ്യം കൂടിയ അസോസിയേഷന്‍ - കൂടുന്ന വിവരമറിഞ്ഞ് നോട്ടീസിന് ഒരു മാസം മുമ്പു രാജി കത്തു അയച്ചു. നോട്ടീസില്‍ കാണാഞ്ഞതുകൊണ്ടു അറിയിച്ചപ്പോള്‍ അതിനു മാത്രം പ്രത്യേക നോട്ടീസ് അയയ്ക്കുകയായിരുന്നു ചെയ്തത്. ....... വായിക്കുന്നവര്‍ ചുരുക്കമാണ്. ആരും അത് ഓര്‍ക്കുകയില്ല. ഇനി ഒരു തിരുത്തു വേണമെന്ന് എനിക്കു നിര്‍ബന്ധമില്ല. അസോസിയേഷന്‍ മിനിറ്റ്സില്‍ അനാരോഗ്യം മൂലമെന്നു കാണുകയില്ലെന്നറിയാം. ഞാനും കൂടിയിരുന്നു എഴുതിയതാണു മിനിറ്റ്സ്. വന്ന തെറ്റു ചൂണ്ടിക്കാണിച്ചതാണ്. വല്ലവനും വല്ലടത്തും ഇരുന്നു എഴുതിയതാണ്. കാരണം വല്ലതും കാണുമെന്നു ചിന്തിച്ചു "അനാരോഗ്യം" ചേര്‍ത്തതാകാം. ഞാന്‍ എഴുതുകയും തമ്മില്‍ കണ്ടപ്പോള്‍ പറഞ്ഞതും ഓര്‍ത്തില്ലല്ലോ എന്ന് ഓര്‍ത്തു. 65-ലെ മണലില്‍ അച്ചന്‍ 89-ല്‍ ഓടിനടക്കുകയാണല്ലോ എന്നും ഓര്‍ത്തില്ല. ക്ഷമിച്ചിരിക്കുന്നു. വീണ്ടും ഒരു തിരുത്തിനു നിര്‍ബന്ധിക്കുന്നില്ല.
മാറാസ്ഥാനികള്‍ക്കൊരു മാനസാന്തരമുണ്ടാകാന്‍ മണലിലച്ചന്‍റെ മദ്ധ്യസ്ഥതയില്‍ അഭയം തേടാം.
- ഉലഹന്നാന്‍ വര്‍ക്കി
(മലങ്കര അസോസിയേന്‍ അംഗം)


കൂട്ടുട്രസ്റ്റിമാരും കാലാവധിയും / ചാക്കോ തോമസ്, മൈലപ്ര


2006-ലെ സഭാഭരണഘടന ഭേദഗതി വരെ വൈദിക-അത്മായ ട്രസ്റ്റിമാര്‍ക്ക് കാലാവധി നിശ്ചയിച്ചിരുന്നില്ല. കാലാവധി നിശ്ചയിക്കാതിരുന്നതിനാല്‍, പലരും ഈ സ്ഥാനങ്ങള്‍ ആയുഷ്കാലം കൈവശം വച്ചിരിക്കുകയായിരുന്നു. ഈ സ്ഥാനങ്ങളില്‍ വരുന്നവര്‍ സഭയിലെയും സമൂഹത്തിലെയും മാന്യന്മാര്‍ ആയിരുന്നതിനാല്‍ ആരും ഈ വിഷയം കാര്യമാക്കിയിരുന്നില്ല.
കാലപരിധി വച്ചില്ലെങ്കില്‍ പോലും സ്ഥാനങ്ങള്‍ കൈവിടാതെയിരിക്കുന്ന ഈ തെറ്റായ പ്രവണതയ്ക്ക് മാറ്റം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തിലാണ് മണലില്‍ യാക്കോബ് കത്തനാര്‍ ഏഴു വര്‍ഷം മാത്രം (1958-1965) വഹിച്ച ഈ സ്ഥാനം ഉപേക്ഷിച്ചത്. പിന്നാലെ വന്ന തെങ്ങുംതോട്ടത്തിലച്ചനും സാമാന്യമര്യാദ അനുസരിച്ച് രാജി വയ്ക്കുകയുണ്ടായി.
2006-ലെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിനു മുന്‍കൈയെടുത്തയാളാണ് ഫാ. ഡോ. ഒ. തോമസ്. ഈ ഭേദഗതിയുടെ ഏറ്റവും വലിയ ഇരയായിത്തീര്‍ന്നതും അദ്ദേഹം തന്നെയാണ്. കഷ്ടിച്ച് രണ്ടര വര്‍ഷം (2004-2007) മാത്രമാണ് അദ്ദേഹത്തിന് വൈദിക ട്രസ്റ്റിയാകാന്‍ അവസരം ലഭിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വന്ന അദ്ദേഹത്തിന് ന്യായമായും ഒരു പൂര്‍ണ കാലാവധി കൂടി കൊടുക്കാവുന്നതായിരുന്നു. അതിന് അനുവദിക്കാതിരുന്ന വ്യക്തിയെ ഇന്ന് മൂന്നാം ടേമിനായി കളത്തിലിറക്കുന്നു.
2006-ലെ ഭരണഘടനാ ഭേദഗതിയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇപ്പോഴത്തെ അത്മായട്രസ്റ്റി. 1980-ല്‍ തെരഞ്ഞെടുക്കപ്പെട്ട സമയത്ത് കാലാവധി നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ പി. സി. ഏബ്രഹാമിന് തല്‍സ്ഥാനത്ത് മരണംവരെ തുടരാമായിരുന്നു. ഭരണഘടനാ ഭേദഗതി തനിക്കു ബാധകമല്ലെന്നു വാദിച്ച് പി. സി. ഏബ്രഹാം സ്ഥാനത്ത് കടിച്ചുതൂങ്ങാതിരുന്നതുകൊണ്ടാണ് എം. ജി. ജോര്‍ജ്ജിന് ഈ സ്ഥാനത്തു വരാന്‍ കഴിഞ്ഞത്. പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഉള്‍പ്പെടെ സുന്നഹദോസ് നിശ്ചയിക്കുന്ന എല്ലാ സ്ഥാനികള്‍ക്കും പരമാവധി രണ്ടു ടേം (10 വര്‍ഷം) മാത്രമാണ് കാലാവധി.
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു മെത്രാന്‍ ഒരു ഭദ്രാസനത്തില്‍ ഇരുന്നാല്‍ അഴിമതി, സ്വജനപക്ഷപാതം, വികസന മുരടിപ്പ്, ജീര്‍ണ്ണത എന്നിവ ഉണ്ടാവുമെന്ന് വാദിച്ച് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മെത്രാന്മാര്‍ക്ക് ട്രാന്‍സ്ഫര്‍ വേണമെന്നു മുദ്രാവാക്യം വിളിച്ചവരും അതിന് നേതൃത്വം നല്‍കിയവരും മൂന്നാം ടേമിന്‍റെ വക്താക്കളായി മാറിയത് വിരോധാഭാസം തന്നെ.
മൂന്നാം ടേമിനായി ശ്രമിക്കുന്ന സഭയുടെ മൂവര്‍ സംഘം മൂന്നാം ടേം പൂര്‍ത്തിയാക്കുമ്പോള്‍ 15 വര്‍ഷം കഴിഞ്ഞിരിക്കും. അതായത് ജീവപര്യന്ത കാലാവധി. ആ നിലയ്ക്ക് 2006-ലെ ഭരണഘടനാ ഭേദഗതിക്ക് എന്തു പ്രസക്തി?
ഏതായാലും യാക്കോബായക്കാരെ അനുകരിച്ച് അത്മായ ട്രസ്റ്റി - അസോസിയേഷന്‍ സെക്രട്ടറിമാര്‍ കസേര വച്ചുമാറി ഭരണത്തില്‍ കടിച്ചുതൂങ്ങുകയില്ലെന്ന് പ്രതീക്ഷിക്കുന്നു. മരണംകൊണ്ട് മാത്രമേ തങ്ങളെ ഈ സ്ഥാനത്തുനിന്ന് വിടര്‍ത്താന്‍ സാധിക്കുകയുള്ളു എന്ന വെല്ലുവിളിയുയര്‍ത്തുന്ന നേതാക്കന്മാര്‍ സഭയ്ക്കു ഭൂഷണമല്ല.
പുണ്യവാനായ മണലിലച്ചന്‍റെ ആത്മാവ് എല്ലാവരോടും ക്ഷമിക്കട്ടെ!!!

Wednesday 9 November 2016

സഭയിലെ സമുന്നത പദവികള്‍ മാറാ കൈസ്ഥാനമാകരുത് / കെ. എം. വറുഗീസ് തുമ്പമണ്‍




നാല് മാസത്തിനുശേഷം പുതിയ വൈദിക-അവൈദിക ട്രസ്റ്റിമാരെ തെരഞ്ഞെടുക്കുന്നതിനു മലങ്കരസഭ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സഭയില്‍ ട്രസ്റ്റികള്‍ ഉണ്ടാകാനുള്ള പശ്ചാത്തലവും അവരുടെ സ്ഥാനവും ജോലികളും ഇന്നത്തെ സ്ഥിതിഗതികളും അവലോകനം ചെയ്യുന്നതു സമയോചിതമായിരിക്കുമെന്നു കരുതുന്നു.
മലങ്കരസഭയും സി.എം.എസ്. മിഷനറിമാരും തമ്മിലുള്ള രണ്ടു ദശാബ്ദക്കാലത്തെ സഹകരണം 1836-ലെ മാവേലിക്കര പടിയോലപ്രകാരം അവസാനിച്ചു. ഈ ചുറ്റുപാടില്‍ സഹകരണകാലത്തു സമ്പാദിച്ച കൂട്ടുസ്വത്തുക്കള്‍ 1840-ല്‍ ഉണ്ടായ കൊച്ചിന്‍ അവാര്‍ഡുപ്രകാരം വിഭജിക്കപ്പെട്ടു. അവാര്‍ഡനുസരിച്ചു മലങ്കരസഭയ്ക്കു ലഭിച്ച സ്വത്തുക്കള്‍ പ്രധാനമായും പഴയസെമിനാരി, വട്ടിപ്പണ ട്രസ്റ്റുഫണ്ടിന്‍റെ പലിശ എന്നിവയാണ്. ഈ സ്വത്തുക്കള്‍ മലങ്കര മെത്രാപ്പോലീത്തായും അതതുകാലത്തെ മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുക്കുന്ന വൈദികട്രസ്റ്റിയും അവൈദിക ട്രസ്റ്റിയും ചേര്‍ന്ന് ഭരിക്കണമെന്ന് കൊച്ചിന്‍ അവാര്‍ഡില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇങ്ങനെയാണ് മലങ്കരസഭയുടെ ക്ലിപ്തമായ പൊതുസ്വത്തുക്കള്‍ക്ക് മൂന്നു ട്രസ്റ്റിമാര്‍ ഉണ്ടായത്. മലങ്കര സഭാദ്ധ്യക്ഷന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ സ്ഥിരനിക്ഷേപമായി മൂവായിരം പൂവരാഹന്‍ (10500 രൂപ) എട്ടു ശതമാനം പലിശയ്ക്കു (വട്ടി) ഏല്പിച്ചിരുന്നു. ഇതിന് ഒരുവര്‍ഷം 840 രൂപയാണു പലിശ. മുതല്‍  ലോകാവസാനത്തോളം ആര്‍ക്കും എടുക്കാന്‍ സാധ്യമല്ല. പലിശയ്ക്ക് അര്‍ഹതയുള്ളത് യഥാര്‍ത്ഥ മലങ്കര മെത്രാപ്പോലീത്താ ഭരിക്കുന്ന സഭയ്ക്കാണ്.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ഇവിടെ വന്ന് മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന വട്ടശ്ശേരില്‍ തിരുമേനിയെ മുടക്കിയശേഷം ആലുവായിലെ പൗലോസ് മാര്‍ അത്താനാസ്യോസിനെ മലങ്കര മെത്രാപ്പോലീത്തായായി നിയമിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വട്ടിപ്പണത്തിന്‍റെ പലിശ യഥാര്‍ത്ഥ മലങ്കര മെത്രാപ്പോലീത്തായ്ക്കു നല്‍കുന്നതിനുള്ള ഗവണ്മെന്‍റിന്‍റെ ശ്രമത്തെ മുന്‍നിര്‍ത്തിയാണ് വട്ടിപ്പണക്കേസുണ്ടായത്. വട്ടിപ്പണത്തിന്‍റെ പലിശയല്ല മുഖ്യപ്രശ്നം. ആരാണു യഥാര്‍ത്ഥ മലങ്കര മെത്രാപ്പോലീത്താ എന്നു കോടതിക്കു തീരുമാനിക്കേണ്ടി വന്നു. ഈ പ്രശ്നം ചെറിയ കോടതികള്‍ വഴി ഹൈക്കോടതിയില്‍ എത്തുകയും അവിടെനിന്നു സുപ്രീം കോടതിയില്‍ കടക്കുകയും ഒടുവില്‍ 1958-ല്‍ ഗീവറുഗീസ് രണ്ടാമന്‍ ബാവായാണു യഥാര്‍ത്ഥ മലങ്കര മെത്രാപ്പോലീത്താ എന്നു സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് വിധിക്കുകയും ചെയ്തു. പലിശയ്ക്കു വേണ്ടിയാണു കേസ് നടത്തിയതെന്നു വിവരദോഷികള്‍ വിശ്വസിക്കുകയും പറയുകയും ചെയ്യുന്നുണ്ടെങ്കിലും സഭയുടെ മൗലിക സ്വാതന്ത്ര്യം എന്നതായിരുന്നു കേസിലെ കാതലായ പ്രശ്നം.
പ്രശസ്തരായ വൈദികരും അവൈദികരും കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ ട്രസ്റ്റിമാരായിരുന്നിട്ടുണ്ട്. നേരത്തെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായിരുന്നു വട്ടിപ്പണപ്പലിശ വാങ്ങിവന്നത്. കൂട്ടുട്രസ്റ്റിമാര്‍ ആദ്യമായി നിയമിതരാകുന്നത് 1869-ല്‍ ആണ്. മലങ്കര അസോസിയേഷനാണ് ഇവരെ തെരഞ്ഞെടുത്തത്. ആദ്യത്തെ വൈദികട്രസ്റ്റി താഴത്തു ചാക്കോ ചാണ്ടപ്പിള്ള കത്തനാരായിരുന്നു. 1886-ല്‍ കോനാട്ടു കോര യോഹന്നാന്‍ മല്പാനെ വൈദിക ട്രസ്റ്റിയായി തെരഞ്ഞെടുത്തു. പിന്നീട് 1895-ല്‍ കോനാട്ടു കോര മാത്തന്‍ മല്പാന്‍ വൈദിക ട്രസ്റ്റിയായി.
അബ്ദുള്ളാ പാത്രിയര്‍ക്കീസ്, മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന വട്ടശ്ശേരില്‍ തിരുമേനിയെ അകാരണമായി മുടക്കിയതിനെ തുടര്‍ന്നു പാത്രിയര്‍ക്കീസ് ഭാഗത്തു ചേര്‍ന്നു കോനാട്ടു മാത്തന്‍ മല്പാനെയും അദ്ദേഹത്തോടൊപ്പം നിന്ന അവൈദികട്രസ്റ്റി സി. ജെ. കുര്യനെയും വട്ടശ്ശേരില്‍ തിരുമേനി കറിവേപ്പിലപോലെ എടുത്തെറിഞ്ഞശേഷം വൈദിക ട്രസ്റ്റിയായി പാലപ്പള്ളി മാണി പൗലോസ് കത്തനാരെയും അവൈദിക ട്രസ്റ്റിയായി ചിറക്കടവില്‍ കോര കൊച്ചുകോരുളയേയും തെരഞ്ഞെടുത്തു.
പിന്നീട് 1958-ല്‍ പുത്തന്‍കാവില്‍ ചേര്‍ന്ന അസോസിയേഷന്‍ സഭാകേസുകളുടെ നടത്തിപ്പുകാരനായിരുന്ന മണലില്‍ യാക്കോബ് കത്തനാരെ വൈദിക ട്രസ്റ്റിയായി തെരഞ്ഞെടുത്തപ്പോള്‍ ട്രസ്റ്റിക്കു കാലാവധി നിശ്ചയിക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിക്കുകയും കാലാവധി കഴിഞ്ഞ ദിവസം തന്നെ സ്ഥാനം ഒഴിയുകയും ചെയ്തു. ട്രസ്റ്റിസ്ഥാനം മാറാക്കൈസ്ഥാനമല്ലെന്നു പ്രവൃത്തി മൂലം കാണിച്ചുകൊടുത്ത മണലില്‍ അച്ചനാണു വൈദിക ട്രസ്റ്റിമാരില്‍ എന്തുകൊണ്ടും ഇക്കാര്യത്തില്‍ സമുന്നതന്‍.
പിന്നീട് 1965-ല്‍ തെങ്ങുംതോട്ടത്തില്‍ റ്റി. എസ്. ഏബ്രഹാം കോര്‍എപ്പിസ്കോപ്പായും 1982-ല്‍ കോനാട്ട് ഏബ്രഹാം മല്പാനും 1987-ല്‍ ഫാ. മത്തായി നൂറനാലും തെരഞ്ഞെടുക്കപ്പെട്ടു. 1987-ല്‍ ആണ് ട്രസ്റ്റി സ്ഥാനത്തേക്കു ആദ്യമായി വോട്ടെടുപ്പു നടത്തപ്പെട്ടത്. 2004-ല്‍ ഫാ. ഡോ. ഒ. തോമസും തുടര്‍ന്ന് ഇപ്പോഴത്തെ ട്രസ്റ്റി കോനാട്ട് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാമും വോട്ടെടുപ്പിലൂടെ വൈദിക ട്രസ്റ്റിമാരായി. ട്രസ്റ്റികള്‍ക്കു കാലാവധി നിശ്ചയിക്കേണ്ടതാണെന്ന മണലില്‍ അച്ചന്‍റെ നിര്‍ദ്ദേശവും സന്മാതൃകയും മേലില്‍ ട്രസ്റ്റിമാര്‍ നിശ്ചയമായും സ്വീകരിക്കുകയും ഒരു തവണയില്‍ കൂടുതല്‍ പ്രസ്തുത പദവികളില്‍ തുടരുകയും ചെയ്യരുത്. വോട്ടെടുപ്പിലല്ലാതെ തന്നെ എല്ലാവിധത്തിലും യോഗ്യരായ ട്രസ്റ്റികളെ പ്രബുദ്ധരായ അസോസിയേഷന്‍ അംഗങ്ങള്‍ പ്രലോഭനങ്ങള്‍ക്ക് അതീതരായി കണ്ടെത്തിയാല്‍ അതു കൂടുതല്‍ അഭിമാനകരം ആയിരിക്കും. വോട്ടുപിടിച്ചു മത്സരിക്കാന്‍ ഉന്നതമായ സഭാസ്നേഹവും ധാര്‍മ്മിക ജീവിതവുമുള്ള പലരും മടിക്കും.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദായ്ക്കുപകരം ഒരാളെ പ്രാര്‍ത്ഥനാപൂര്‍വ്വം തെരഞ്ഞെടുക്കുന്നതിനുവേണ്ടി പൗലോസും മറ്റും ചേര്‍ന്നു കുറിയിട്ടപ്പോള്‍, കുറി മത്ഥിയാസിനു വീണു. മത്ഥ്യാസിനോടൊപ്പം രംഗത്ത്  ഉണ്ടായിരുന്ന ബര്‍ശബാ എന്ന ജോസഫിനു കുറി വീണില്ല. ഇവര്‍ ഇരുവരും നേരത്തെ പ്രചരണം നടത്തുകയോ വോട്ടുപിടിക്കുകയോ ചെയ്തതായി വേദപുസ്തകത്തില്‍ കാണുന്നില്ല. ഇതുപോലെ തന്നെ ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസിനെ നാലുപേരില്‍നിന്നു തെരഞ്ഞെടുത്തത് കുറിയിട്ടാണ്. അതിനു മുമ്പ് അവരാരും തന്നെ പ്രചരണം നടത്തുകയോ വോട്ടു പിടിക്കുകയോ ചെയ്തിട്ടില്ല. പവിത്രമായ ഒരു പദവിയിലേക്കു ഒരു തത്വദീക്ഷയും കൂടാതെ രാഷ്ട്രീയ നിലവാരത്തിലുള്ള വോട്ടുപിടിത്തവും നോട്ടെറിയലും ഒന്നും ആവശ്യമില്ല. അതേസമയം പള്ളിപ്രതിപുരുഷന്മാര്‍ക്കു സ്ഥാനികളെ തെരഞ്ഞെടുക്കുന്നതിനു അവകാശം സഭാ ഭരണഘടനയില്‍ അസന്നിഗ്ദ്ധമായി ഉറപ്പു ചെയ്തിട്ടുണ്ട്.
ഏതെങ്കിലും ഒരു മേല്പട്ടക്കാരന്‍ പറഞ്ഞിട്ടാണു താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്നുള്ള ഏതെങ്കിലും ഒരാളുടെ നിലപാടു വെറും ഗൂഢതന്ത്രമാണ്. മേല്പട്ടക്കാര്‍ക്കു സ്വന്തം സ്ഥാനാര്‍ത്ഥിയെ നിറുത്താനുള്ള അധികാരമോ അവകാശമോ ഭരണഘടന നല്‍കുന്നില്ല. തെരഞ്ഞെടുപ്പിനുള്ള അധികാരം ഇടവകകള്‍ മലങ്കര അസോസിയേഷനിലേക്കു തെരഞ്ഞെടുത്തു വിടുന്നവര്‍ക്കു മാത്രമുള്ളതാണ്. തന്നിമിത്തം യോഗ്യതയുള്ളവരെ തെരഞ്ഞെടുത്തു വിടണം. ആ അധികാരം അവിഹിത സ്വാധീനം കൊണ്ടും പണം എറിഞ്ഞുകൊണ്ടും അട്ടിമറിക്കുന്നതു ധാര്‍മ്മികതയ്ക്ക് ഒട്ടും നിരക്കുന്നതല്ല. "നിന്നെ കൂടാതെയും ലോകം മുന്നോട്ടു പോകു"മെന്നുള്ള ആപ്തവാക്യം മഹാകവി പൂന്താനം പറയുന്നതുപോലെ "സ്ഥാനമാനങ്ങള്‍ തേടി നാണമില്ലാതെ നടക്കുന്നവര്‍" ഓര്‍ത്തിരിക്കേണ്ടതാണ്.
യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ യാതൊരധികാരവും ഇല്ലാത്ത ട്രസ്റ്റിസ്ഥാനത്തേക്കു കോടികള്‍ ചെലവാക്കി വോട്ടുപിടിക്കുന്നതും തങ്ങള്‍ മാത്രമാണു യോഗ്യരെന്നും സ്വയം കാണിച്ചു പല നോട്ടീസുകള്‍ അച്ചടിച്ച് കാര്യവിവരമുള്ള അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നതും, മിമിക്രിക്കാരെ കാശു കൊടുത്തു തനിക്കു പകരം വച്ച് ഫോണിലൂടെയും മറ്റും വോട്ടുതെണ്ടി അസോസിയേഷന്‍ അംഗങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നതും അല്പത്വമായിട്ടേ വിവരമുള്ള പല സഭാസ്നേഹികളും കണക്കാക്കുകയുള്ളു. ആദ്യകാലം മുതലുള്ള മിക്ക ട്രസ്റ്റികളും ദൈവാശ്രയത്തോടെ സഭയെ സേവിച്ചവരും നിഗളം പൂശാത്തവരുമായിരുന്നുവെന്ന് സഭാചരിത്രം സാക്ഷിക്കുന്നുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ടു പരിഗണിക്കാവുന്നതും ഇപ്പോഴത്തെ വൈദികട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം, ഈയിടെ പ്രസിദ്ധീകരിച്ച "വീയപുരം ഇരതോടു സെന്‍റ് ജോര്‍ജ് പള്ളി"യുടെ ദ്വിശതാബ്ദി സ്മരണികയില്‍ എഴുതിയതുമായ "മലങ്കര അസോസിയേഷനും ഇടവകപ്പള്ളികളും" എന്ന ശ്രദ്ധേയമായ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. "1934-ല്‍ മലങ്കരസഭയ്ക്ക് ഒരു ഭരണഘടന ഉണ്ടായപ്പോഴും സഭയിലെ മുന്‍കാല ജനാധിപത്യ തത്വങ്ങള്‍ സംരക്ഷിക്കപ്പെട്ടു. ഇടവകപ്പള്ളി പൊതുയോഗത്താല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു വൈദികനും രണ്ടു അവൈദികരും ഒരുമിച്ചു കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് സഭാതലവന്‍, മേല്പട്ടക്കാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വൈദിക ട്രസ്റ്റി, അത്മായട്രസ്റ്റി എന്നിവരെ തെരഞ്ഞെടുക്കാനുള്ള അവകാശം. അങ്ങനെ സഭയുടെ പൊതുസ്ഥാനികളെയെല്ലാം തെരഞ്ഞെടുക്കുന്നതില്‍ ഇടവകജനങ്ങള്‍ക്കും വൈദികര്‍ക്കും സുപ്രധാന പങ്കു ലഭിക്കുന്നു. 1995-ലെ സുപ്രീംകോടതിവിധിയോടെ പ്രാതിനിധ്യം ഒന്നു കൂടെ പൂര്‍ണ്ണമായി തീര്‍ന്നു."
അലങ്കാര മത്സ്യങ്ങളെപ്പോലെ അധികാരവും സ്വാതന്ത്ര്യവും ഇല്ലാത്ത വൈദിക-അവൈദിക ട്രസ്റ്റികള്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ കോര്‍എപ്പിസ്കോപ്പാമാരുടെ ഇടക്കെട്ടുപോലെയോ അജഗളസ്തനങ്ങള്‍പോലെയോ കാഴ്ചവസ്തുക്കളായി മാറിയിരിക്കുന്നു എന്നതാണു വസ്തുത. 

Tuesday 8 November 2016

പത്രോസ് മത്തായിമാരെ സഭയ്ക്കുവേണ്ടി അപേക്ഷിക്കണമേ / ജോര്‍ജുകുട്ടി കോത്തല



മലങ്കരസഭയിലെ അവിവാഹിത വൈദികരെയെല്ലാം മെത്രാന്‍ സ്ഥാനാര്‍ത്ഥികളായോ, സ്ഥാനമോഹികളായോ ഒക്കെയായാണ് ജനം വിലയിരുത്തുക. പെണ്ണു കിട്ടാത്തതിനാല്‍ അവിവാഹിതരായവരുണ്ട്. പെണ്ണു കെട്ടാഞ്ഞതിനാല്‍ മാത്രം മെത്രാന്മാരായവരുമുണ്ട്. എന്നാല്‍ മെത്രാനാകാതിരിക്കാന്‍വേണ്ടി പെണ്ണുകെട്ടിയ മഴുവഞ്ചേരിമഠത്തില്‍ പത്രോസ് മത്തായിയെപ്പറ്റി നാം അധികം കേട്ടിട്ടില്ല. മെത്രാന്‍ സ്ഥാനമല്ല, കേവലം ആലങ്കാരികമായി അജഗളസ്തന സമാനമായ വൈദികട്രസ്റ്റി, അത്മായ ട്രസ്റ്റി മുതലായ സ്ഥാനങ്ങള്‍ പോലും ഒന്നിലധികം പ്രാവശ്യം ലഭിച്ചിട്ടും മതിവരാതെ, ഏതു കഴുതക്കാലും പിടിക്കാന്‍ തയ്യാറായി വരുന്ന പണ്ഡിതമ്മന്യനായ മാന്യവൈദികനും മഹാകോടിപതിയായ മാന്യദേഹവും കേവലം സാധാരരണക്കാരായ സഭാംഗങ്ങളുടെപോലും അറപ്പും വെറുപ്പും ഏറ്റുവാങ്ങുന്നതു കാണുമ്പോള്‍ മഹാനായ പത്രോസ് മത്തായി ആരായിരുന്നുവെന്നും എന്തു ചെയ്തുവെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
1930-ല്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അഞ്ചു വൈദികരെയും രണ്ട് അത്മായക്കാരെയും മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അവരില്‍ രണ്ട് അത്മായക്കാരും ഒരു വൈദികനും സ്ഥാനം സ്വീകരിച്ചില്ല. അന്നു തിരഞ്ഞെടുക്കപ്പെട്ടവരില്‍ സ്ഥാനം ഏറ്റവര്‍ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയും പാറേട്ട് ഈവാനിയോസ് തിരുമേനിയും ബഥനിയുടെ തേവോദോസിയോസ് തിരുമേനിയും വാളക്കുഴി സേവേറിയോസ്  തിരുമേനിയും ആണ് എന്നു മനസ്സിലാക്കുമ്പോഴാണ് എത്ര ഗംഭീരമായ തിരഞ്ഞെടുപ്പാണ് അന്ന് നടന്നതെന്ന് നമുക്കു മനസ്സിലാവുക. ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും മെത്രാന്മാരാകാതിരുന്നവര്‍ ചെറിയമഠത്തില്‍ സ്കറിയാ മല്പാനും, കണ്ടത്തില്‍ കെ. സി. ചാക്കോയും, മഴുവഞ്ചേരി പത്രോസ് മത്തായിയുമാണ്. ആ മൂന്നു പേരു കൂടിയും മെത്രാന്‍സ്ഥാനത്തേക്കു വന്നിരുന്നുവെങ്കില്‍ എന്ന് നാം, സഭയെ സ്നേഹിക്കുന്നവര്‍ അന്നും ആഗ്രഹിച്ചു, ഇന്നും നാം അങ്ങനെ ചിന്തിക്കുന്നു.
കെ. സി. മാമ്മന്‍ മാപ്പിളയുടെ സഹോദരനും ആലുവ യു. സി. കോളജ് സ്ഥാപകനുമായ കെ. സി. ചാക്കോയുടെ മേല്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം അതിനെ അതിജീവിച്ചു. ജീവിക്കുന്ന വിശുദ്ധനായാണ് കെ. സി. ചാക്കോയെ ഏവരും കണ്ടത്. ജനങ്ങളില്‍ നിന്നും അകന്നുള്ള ജീവിതമല്ല, ജനങ്ങളോടൊത്തുള്ള അവര്‍ക്കുവേണ്ടിയുള്ള ജീവിതമാണ് തന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവുമെന്ന് അദ്ദേഹം കരുതി. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മെത്രാന്‍സ്ഥാനം തടസ്സമായി അദ്ദേഹം കരുതി.
അക്കാലത്തെ ഒരു പ്രമുഖ അഭിഭാഷകനും പിന്നീട് ഗവ. ലോ. കോളജ് പ്രിന്‍സിപ്പലുമായിരുന്നു പത്തനാപുരം സ്വദേശിയായ അയ്മനം മഴുവഞ്ചേരിമഠത്തില്‍ കുടുംബാംഗമായ പത്രോസ് മത്തായി. മെത്രാന്‍സ്ഥാനം ഏല്‍പ്പാനുള്ള സമ്മര്‍ദ്ദമേറിയപ്പോള്‍ അതിനെ അതിജീവിക്കാന്‍ അദ്ദേഹം ഒരു കുറുക്കുവഴി കണ്ടെത്തി. 49-ാം വയസ്സില്‍ വിവാഹിതനാവാന്‍ അദ്ദേഹം തയ്യാറായി. ആ വിവാഹത്തില്‍ അദ്ദേഹത്തിന് ഏഴു കുട്ടികളുണ്ടായി. മത്തായി പത്രോസ് മത്തായി, കുഞ്ഞന്നാമ്മ പത്രോസ് മത്തായി, അലക്സ് അന്ത്രയോസ് പത്രോസ് മത്തായി, പത്രോസ് പത്രോസ് മത്തായി, ഡോക്ടര്‍ പത്രോസ് മത്തായി, ലൂക്കോസ് പത്രോസ് മത്തായി, സൈമണ്‍ പത്രോസ് മത്തായി. ഉന്നതനിലയില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ അവരില്‍ പലരും സഭാസ്നേഹികളായി ഇന്നും നമ്മുടെ ഇടയില്‍ ജീവിച്ചിരിപ്പുണ്ട്.
പത്രോസ് മത്തായി സാറിന്‍റെ 49-ാം വയസ്സിലെ തീരുമാനം മെത്രാന്‍ സ്ഥാനത്തുനിന്ന് രക്ഷപെടുന്നതിനുവേണ്ടി ആയിരുന്നുവെങ്കിലും അതിലൂടെ സഭയ്ക്ക് ലഭിച്ചത് ഏഴ് ശ്രേഷ്ഠ കുടുംബങ്ങളെയാണ്. അതുകൊണ്ടുതന്നെ അതുമൊരു ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന് മനോരമ സീനിയര്‍ എഡിറ്റര്‍ തോമസ് ജേക്കബ് വിലയിരുത്തുന്നു. ഈ വിലയിരുത്തല്‍ നമ്മെ ചില വ്യത്യസ്ത ചിന്തകളിലേക്ക് നയിക്കണം. നമ്മുടെ സഭയില്‍ പല കാരണങ്ങളാല്‍ അവിവാഹിതജീവിതം നയിക്കുന്ന ശ്രേഷ്ഠവ്യക്തികളുണ്ട്. അവരില്‍ വൈദികരും അവൈദികരും സന്യാസികളുമെല്ലാം ഉണ്ട്. 50 വയസ്സിനുള്ളില്‍ ശ്രേഷ്ഠലക്ഷ്യങ്ങള്‍ നിര്‍വഹിച്ചവരാണ് അവരില്‍ പലരും. പ്രൗഢയൗവ്വനമെന്ന് ഡോക്ടര്‍ ബാബു പോളിനെപ്പോലെയുള്ളവര്‍ വിശേഷിപ്പിക്കുന്ന ഈ പ്രായസരണിയില്‍പെട്ട അവിവാഹിതരെ കുടുംബജീവിതത്തിലേക്ക് പ്രവേശിപ്പിക്കുവാന്‍ പ്രേരിപ്പിച്ചാല്‍, അതുവഴി സഭയ്ക്ക് ശ്രേഷ്ഠ കുടുംബങ്ങളെ ലഭിക്കില്ലേ? വരുംകാലത്ത് സഭ നേരിടാന്‍ പോവുന്ന ഏറ്റവും വലിയ പ്രശ്നം, ശ്രേഷ്ഠ കുടുംബങ്ങളില്‍ നിന്നുള്ള വൈദികരുടെയും സഭാപ്രവര്‍ത്തകരുടെയും അഭാവമാണ്. ആ കുറവ് പരിഹരിക്കുവാന്‍ സാധിക്കുവാന്‍, ഈ പ്രവര്‍ത്തനത്തിലൂടെ സഭയ്ക്കു കഴിയും. മെത്രാന്‍സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 'ഇനിയൊരങ്കത്തിനു ബാല്യമില്ല' എന്നു കരുതി നിരാശരായി നില്‍ക്കുന്നവരെയും സഭ നിരാശപ്പെടുത്തരുത്. മാര്‍ത്തോമ്മാ സഭയിലും മറ്റും വൈദികര്‍ക്ക് വിവാഹം അനുവദനീയമാണല്ലോ. നമ്മുടെ സഭയിലും ഡോക്ടര്‍ വി. സി. ശമുവേലിനെപ്പോലെയുള്ള വമ്പരായ വൈദികര്‍ ആ വഴി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
നമുക്ക് പത്രോസ് മത്തായിലേക്ക് തിരിച്ചുവരാം. മെത്രാനായി വാഴിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്നു നാം തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ കബറുങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുമായിരുന്നു. 'മാര്‍ പത്രോസ് മത്തായി പിതാവേ നമുക്കുവേണ്ടി അപേക്ഷിക്കണമേ' എന്നു നാം പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം ആ സ്ഥാനം സ്വീകരിക്കാതിരുന്നതുകൊണ്ട് എട്ട് പത്രോസ് മത്തായിമാരുണ്ടായി. എല്ലാവരും ശ്രേഷ്ഠജീവിതപാതയിലൂടെ സഞ്ചരിച്ചവര്‍. ക്രിസ്തുസഭയ്ക്ക് വിലപ്പെട്ടവര്‍. അവരോട് നമുക്ക് അപേക്ഷിക്കാം. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കോടിപതികളും പണ്ഡിതന്മാരും വിട്ടുവീഴ്ചയില്ലാതെ നെട്ടോട്ടം നടത്തുമ്പോള്‍ അവര്‍ക്ക് ദൈവിക നടത്തിപ്പ് ലഭിക്കുവാന്‍ നിങ്ങളും കൂടെ പ്രാര്‍ത്ഥിക്കണമേ എന്ന്. അതുകൊണ്ട് നമുക്കിങ്ങനെ അപേക്ഷിക്കാം. "പത്രോസ് മത്തായിമാരെ, ഈ സഭയ്ക്കുവേണ്ടി അപേക്ഷിക്കണമേ."

Monday 7 November 2016

അസോസിയേഷന്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് ട്രോളുകളും






ആല്‍മരച്ചുവട്ടിലെ അച്ചനും കൊച്ചനും



നാണംകെട്ടവന്‍ ആലിനെ തണലാക്കുന്നതൊക്കെ പഴങ്കഥയാണെന്നു പറഞ്ഞ് ആരും തള്ളിക്കളയരുത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് മലങ്കരസഭ അത്തരക്കാരുടെ താവളമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കോടിപതികളും കോടീശ്വരന്മാരുമൊക്കെ സഭയുടെ ഉന്നതപദവികളിലേക്കു വരുന്നതിനെ പൊതുവെ എല്ലാവരും നല്ല കാര്യമായാണു കാണുന്നത്. ചുരുങ്ങിയ പക്ഷം ശര്‍ക്കരക്കുടത്തില്‍ കൈയിട്ടു വാരുവാനെങ്കിലും അവര്‍ തുനിയില്ലല്ലോ എന്നാണു നമ്മുടെയൊക്കെ ആശ്വാസം. എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. നമ്മളൊക്കെയും ശര്‍ക്കരയുടെ മധുരത്തെപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളു. എന്നാല്‍ ശര്‍ക്കരക്കുടത്തില്‍ മറ്റു ചില പദാര്‍ത്ഥങ്ങള്‍ കൂടി ചേര്‍ത്ത് ഏതാനും ദിവസങ്ങള്‍ കുഴിച്ചിട്ടാല്‍ തിരികെ ലഭിക്കുന്ന സംഗതി മധുരമല്ല തരുന്നത്, ലഹരിയാണ്. ആ ലഹരി തലയ്ക്കു പിടിച്ചുകഴിഞ്ഞാല്‍ ശര്‍ക്കരക്കുടം ഉപേക്ഷിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണ് മലങ്കരസഭയിലെ ഇന്നത്തെ എല്ലാ അനര്‍ത്ഥങ്ങളുടെയും മൂലകാരണം.
ആല് എവിടെ കിളിര്‍ത്താലും അത് അലങ്കാരമായി കരുതുന്നവരെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. എന്തായാലും മലങ്കരയിലെ കോടീശ്വരന് അങ്ങനെ കിളിര്‍ത്ത ആലിനെപ്പറ്റിയാണു നമ്മള്‍ അറിയേണ്ടത്. എന്തായാലും ഒന്നുണ്ട്, ആ ആല്‍ത്തണല്‍ ഇന്ന് അദ്ദേഹത്തിനു മാത്രമല്ല തണലായിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ആല്‍ച്ചുവട്ടില്‍ വിശ്രമിച്ച അച്ചനും കൊച്ചനും ശാഖ വീശിപ്പടര്‍ന്ന് തണലും കുളിര്‍കാറ്റും നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.
തണലും കാറ്റും ആസ്വദിക്കുന്നവര്‍ അത് എവിടെനിന്ന് വരുന്നുവെന്ന് നോക്കുന്നില്ലെങ്കില്‍ നോക്കണ്ട. നമ്മുടെ വിഷയം അതല്ല. കോടീശ്വരന്‍റെ വ്യവസായ സാമ്രാജ്യത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ആഴ്ചകള്‍ നീണ്ടുനിന്ന ഒരു റെയ്ഡ് നടന്നു. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കാവല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. എങ്ങോട്ടു തിരിയുമ്പോഴും രണ്ടു പേര്‍ ഒപ്പമുണ്ടാവും. ടോയ്ലറ്റില്‍ കയറുന്നതിനു മുമ്പ് അവര്‍ അതിനകം മുഴുവന്‍ പരിശോധിക്കും. ഒരുവിധ സന്ദേശവും പുറത്തേക്കു പോകാതിരിക്കാനുള്ള സംവിധാനമാണവര്‍ നടപ്പാക്കുന്നത്. ആരോടു സംസാരിച്ചാലും എന്തു ചെയ്താലും അതെല്ലാം കാവല്‍ മാലാഖമാരുടെ സാന്നിധ്യത്തിലേ ആകാവൂ. നമ്മുടെ കഥാനായകന്‍ ഇതൊരലങ്കാരമായി കരുതിത്തുടങ്ങിയിടത്താണു ആല്‍ മുളയ്ക്കുവാന്‍ ആരംഭിച്ചത്. ഈ കാവല്‍മാലാഖമാരെ പത്തു പേരെ കാണിച്ചാല്‍ തന്‍റെ മഹത്വം വര്‍ദ്ധിക്കുമെന്നു തോന്നിയ അദ്ദേഹം ഉടന്‍ വര്‍ക്കിംഗ് കമ്മിറ്റി കൂടണമെന്ന് ബാവായോട് ആവശ്യപ്പെട്ടു. വര്‍ക്കിംഗ് കമ്മിറ്റി കൂടേണ്ട കാര്യമൊന്നുമില്ലായെങ്കിലും ചെക്കുബുക്കിലെ പൂജ്യങ്ങളുടെ എണ്ണം ഓര്‍ത്തപ്പോള്‍ ആരും എതിരുപറഞ്ഞില്ല. വര്‍ക്കിംഗ് കമ്മിറ്റി ആരംഭിച്ചപ്പോള്‍ കാവല്‍ മാലാഖമാരുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. മാലാഖമാരും കമ്മിറ്റി മീറ്റിംഗിനെത്തുന്നത് കണ്ട് നെറ്റി ചുളിച്ചവരോട് മാലാഖമാര്‍ പറഞ്ഞു, "ഇദ്ദേഹം കമ്മിറ്റിയില്‍ ഇരിക്കണമെങ്കില്‍ ഇടത്തും വലത്തും ഞങ്ങളുണ്ടാവും." എന്തായാലും ഉച്ചകഴിഞ്ഞാണു യോഗം കൂടിയതെങ്കിലും പ്രാരംഭ പ്രാര്‍ത്ഥനയില്‍ പ്രഭാതനമസ്കാരത്തിന്‍റെ ഭാഗം കൂടി ഉള്‍പ്പെടുത്തിയെന്നാണു കുബുദ്ധികള്‍ പറയുന്നത്. 'മേല്പട്ട ഉയരങ്ങളില്‍ സ്വര്‍ഗ്ഗീയ മാലാഖമാര്‍ നിന്നെ സ്തുതിക്കുന്നതുപോലെ ബലഹീനരും പാപികളുമായ ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു.'
പലിശയുടെ ആല്‍മരം ശാഖവീശിപ്പടരുന്നതിനു അസൂയാലുക്കള്‍ അസ്വസ്ഥരായിട്ട് ഒരു കാര്യവുമില്ല. "വിതയ്ക്കാത്തിടത്തു നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു പെറുക്കുകയും ചെയ്യുന്ന ദുഷ്ടനായ യജമാനന്‍റെ താലത്തില്‍ തനിക്ക് ഓഹരി വേണമെന്നു" ധൈര്യപൂര്‍വ്വം പറഞ്ഞ ദാസനെ കാത്തിരുന്നത് കരച്ചിലും പല്ലുകടിയും ആയിരുന്നുവെന്ന് കര്‍ത്താവ് തന്നെ പറഞ്ഞിട്ടും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നമുക്ക് ആയിട്ടില്ലല്ലോ. അനീതിയോട് സന്ധി ചെയ്യുന്നവര്‍ താലന്തുകള്‍ വര്‍ദ്ധിപ്പിക്കും. അവര്‍ വിതയ്ക്കാതെ കൊയ്യും, വിതറാതെ പെറുക്കും. അവരോടൊപ്പം നില്‍ക്കാത്തവര്‍ പല്ലുകടിയും കരച്ചിലും അനുഭവിക്കും.
സഭയിലെ വൈദിക-അത്മായ സ്ഥാനങ്ങളൊക്കെ ആയുഷ്ക്കാലത്തേക്കുള്ളതല്ല, അഞ്ചുവര്‍ഷത്തിനപ്പുറം ആരും അത് വഹിക്കരുതെന്നും മറ്റുമുള്ള പ്രചരണങ്ങളോടെയാണ് മുതലാളിയും അച്ചനും കൊച്ചനുമെല്ലാം സ്ഥാനമേറ്റത്. ഒരു തവണ കഴിഞ്ഞപ്പോള്‍ ഒന്നുംകൂടി ആയാലെന്ത് എന്നായി അവരുടെ ചിന്ത. ആല്‍മരത്തിനു പുതിയ ശാഖകള്‍ പൊട്ടിമുളയ്ക്കുന്നുമുണ്ട്. അതുകൊണ്ട് നല്ല കാനനഛായ. ഈ കാനനത്തില്‍ ആടു മേയ്ക്കാന്‍ ഇനി ആരും വരേണ്ടതില്ല എന്നാണ് അവരുടെ തീരുമാനം.
ആ തീരുമാനത്തിന് എന്താണു കുഴപ്പമെന്നു നമുക്കു ചോദിക്കാം. കുഴപ്പമൊന്നുമില്ല. പക്ഷേ ഏത് സ്ഥാനത്തും സ്ഥിരമായി ഇരിക്കുന്നവര്‍ക്ക് അത് സ്വന്തമാണെന്നു തോന്നും. സ്വന്തമായാല്‍ തോന്നുന്നത് പറയാം, തോന്നുന്നതുപോലെ ചെയ്യാം. ആ തോന്നലുകളാണ് ഇന്ന് സഭയിലെ അനാരോഗ്യകരമായ പ്രവണതകളുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഈ തോന്നലുകള്‍ ഇനി അധികം വേണ്ട.
വരുന്ന അസോസിയേഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നത് സ്വന്തം പ്രതിഛായയേക്കാള്‍ സഭയുടെ പ്രതിഛായയ്ക്ക് പ്രാധാന്യം നല്‍കുന്ന, മനസ്സും ശരീരവും ആത്മാവും ആര്‍ക്കും പണയപ്പെടുത്താത്ത ശക്തമായ വ്യക്തിത്വത്തിന് ആയിരിക്കണം. കാലാവധിയും തവണകളും പ്രലോഭിപ്പിക്കാത്ത അത്തരക്കാരുടെ വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.